08:17pm 24 September 2026
NEWS
മനസിൽ അച്ഛൻ മരിച്ചതു പോലെയെന്ന് നടി ആൻമരിയ
02/03/2025  09:08 AM IST
nila
 മനസിൽ അച്ഛൻ മരിച്ചതു പോലെയെന്ന് നടി ആൻമരിയ

തനിക്ക് പപ്പ ഇല്ല എന്നാണ് ഇതുവരെ എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്ന് നടി ആൻമരിയ. പപ്പയ്ക്ക് എന്തു പറ്റിയെന്നോ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു. എന്നാൽ പപ്പ ജീവിച്ചിരിപ്പുണ്ടെന്നാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. പക്ഷേ ഒരു പ്രത്യേക സംഭവത്തിനു ശേഷം എന്റെ മനസിൽ അപ്പൻ മരിച്ചു കഴിഞ്ഞു.  തന്റെ അമ്മയോട് ചോദിച്ചതിനു ശേഷമാണ് ഇപ്പോഴിത് പറയുന്നതെന്നും ആൻമരിയ പറഞ്ഞു.

തന്റെ വ്യക്തീജീവിത്തതിലെ പ്രശ്നങ്ങൾ അഭിനയജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്നും ആൻമരിയ ചൂണ്ടിക്കാട്ടുന്നു. ഒരു സീരിയൽ ലൊക്കേഷനിൽ വെച്ച് ഞാൻ തല കറങ്ങി വീണിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. ഒരു തവണ പൊട്ടിത്തെറിക്കേണ്ടി വന്നി‍ട്ടുണ്ട്. ദേഷ്യത്തിന്റെ അവസാനം കരഞ്ഞുപോയിട്ടുണ്ട്. എന്നെ അവരെല്ലാം സഹിച്ചിട്ടുണ്ട് എന്ന് പറയേണ്ടിവരുമെന്നും ആൻമരിയ പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.